കുമളി: എസ്.എൻ.ഡി.പി യോഗം കുമളി 1240 ാം നമ്പർ ശാഖയുടെ വാർഷിക പൊതുയോഗം ഇന്ന് നടക്കും.
കുമളി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ഉച്ചകഴിഞ്ഞ് രണ്ടിന് ശാഖാ പ്രസിഡന്റ് എം.ഡി. പുഷ്‌ക്കരന്റെ അധ്യക്ഷതയിൽ കൂടുന്ന പൊതുയോഗം പീരുമേട് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഉദ്ഘാനം ചെയ്യും . ശാഖാ സെക്രട്ടറി സജിമോൻ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിക്കും. യൂണിയൻ സെകട്ടറി കെ.പി. ബിനു മുഖ്യ പ്രഭാഷണം നടത്തും. യൂണിയൻ കൗൺസിലർ സന്തോഷ് കുമാർ , യൂണിയൻ പഞ്ചായത്ത് കമ്മറ്റിയംഗം ഇ. എൻ. കേശവൻ, വനിതാ സംഘം പ്രസിഡന്റ് മീനാക്ഷി ഗോപി ചെമ്പൻകുളം , യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് കെ.എസ്. പ്രശാന്ത് തുടങ്ങിയവർ പ്രസംഗിക്കും