ncp
എൻ.സി.പി ജില്ലാ നേതൃത്വ ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് എൻ.എ. മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ: വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പോടുകൂടി എൻ.സി.പി കേരള രാഷ്ട്രീയത്തിൽ ഒരു നിർണ്ണായക ശക്തിയായി മാറുമെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് എൻ.എ. മുഹമ്മദ്കുട്ടി പറഞ്ഞു. എൻ.സി.പി ജില്ലാ നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.എസ്.സി നിയമനത്തിൽ എൻ.സി.പി (എസ്) സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോയും കൂട്ടരും കോഴ വാങ്ങിയെന്ന് വ്യക്തമായ സ്ഥിതിയ്ക്ക് ഈ പാർട്ടിയെ എൽ.ഡി.എഫിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എൻ.സി.പി ജില്ലാ പ്രസിഡന്റ് ഷാജി തെങ്ങുംപിള്ളിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ജമ്പാർ, എൻ.എം.സി സംസ്ഥാന പ്രസിഡന്റ് വി.എസ്. കവിത, എൻ.വൈ.സി സംസ്ഥാന പ്രസിഡന്റ് സി.കെ. ഗഫൂർ എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ഷംസുദ്ദീൻ സംഘടനാ പ്രവർത്തന വിഷയമവതരിപ്പിച്ചു. ബാബു പള്ളിപ്പാട്ട് ലീഡർഷിപ്പ് ക്വാളിറ്റി വിഷയമതരിപ്പിച്ചു. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് എൻ.സി.പി സൗജന്യ തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ച് പാർട്ടി പ്രവർത്തകരെ ബോധവത്കരിക്കുന്നതിനും കൂടിയാണ് ജില്ലാ ക്യാമ്പ് സംഘടിപ്പിച്ചത്. സംസ്ഥാന സെക്രട്ടറി സിയാദ് പറമ്പിൽ, ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. പൈലി, സംസ്ഥാന സമിതി അംഗം കുര്യാച്ചൻ കണ്ടത്തിൽ എന്നിവർ പങ്കെടുത്തു. ജിസൺ ജോയി നന്ദി പറഞ്ഞു.