ഇടുക്കി : ബേക്കറിയിൽ മോഷണം, പണവും ബേക്കറി സാധനങ്ങളും അപഹരിച്ചു. ഇടുക്കി ടൗണിൽ പ്രവർത്തിക്കുന്ന രജിത്ത് പുളിക്കമാലിയുടെ ഉടമസ്ഥതയിലുള്ള ഫ്രണ്ട്സ് ബേക്കറിയിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം നടന്നത്. കടയുടെ വാതിൽ പാളി കുത്തിത്തുറന്ന് പതിനായിരത്തോളം രൂപയും നിരവധി ബേക്കറി സാധനങ്ങളും മോഷ്ടിക്കുകയായിരുന്നു.