കട്ടപ്പന :എസ്.ബി.ഐയുടെ വി​വി​ധ എ. ടി​. എമ്മുകളി​ലേയ്ക്ക് കൊണ്ടുപോയ പണത്തി​ൽ 25 ലക്ഷത്തിന്റെ തിരിമറി, രണ്ട്പേർക്കെതിരെ കേസെടുത്തു. കട്ടപ്പന ശാഖയിൽ നിന്നും വാഗമണ്ണിൽ നിന്നുമായാണ് ണ് ഇരുപത്തഞ്ചു ലക്ഷം രൂപ തിരുമറി നടന്നതായി കണ്ടെത്തിയത് . കട്ടപ്പന ശാഖയിൽ നിന്ന് 15 ലക്ഷവും വാഗമണിൽ നിന്ന് 10 ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്.എ.ടി.എമ്മുകളിൽ നിറയ്ക്കാൻ ബാങ്കിൽ നിന്നും കൊണ്ടുപോയ തുകയിലാണ് കുറവ് വന്നിരിക്കുന്നത്. എ. ടി. എമ്മിൽ പണം നിറയ്ക്കുന്നതിന് കരാറെടുത്ത ഏജൻസിയിലെ ജീവനക്കാരും കട്ടപ്പന സ്വദേശികളുമായ ജോജോ ജോസഫ് , അമൽ മോഹനൻ എന്നിവർക്കെതിരെ കേസെടുത്തു.
എ.ടി.എം കൗണ്ടറുകളിലേക്ക് കൊണ്ടുവന്ന പണത്തിൽ നിന്ന് പലതവണയാട്ടാണ് പണം തട്ടിയത് എന്നാണ് നിഗമനം.തുടർന്ന് കൊണ്ടുവന്ന പണം മുഴുവൻ മെഷീനിൽ നിറച്ചതായി ബോദ്ധ്യപ്പെടുത്താൻ മെഷീനിൽ കൃത്രിമം നടത്തി. ബാങ്കിന്റെ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് പുറത്തായത്.