വെള്ളത്തൂവൽ: ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ താത്കാലിക അദ്ധ്യാപക നിയമനം നടത്തുന്നു. നിശ്ചിത യോഗ്യതയുള്ള അപേക്ഷകർ 18ന് രാവിലെ 11ന് സ്‌കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.