അരിക്കുഴ: എസ്.എൻ.ഡി.പി യോഗം അരിക്കുഴ ശാഖയിലെ യൂത്ത് മൂവ്മെന്റ് പുനഃസംഘടിപ്പിച്ചു. ശാഖാ സെക്രട്ടറി ചന്ദ്രവതി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശാഖാ വൈസ് പ്രസിഡന്റ് ഷാജി കണ്ടമംഗലത്ത്, കമ്മിറ്റിയംഗം ഷാബു കിഴക്കേപ്പാലക്കാട്ട്, ലീന പ്രസാദ്, വിജയൻ തൈക്കൂട്ടത്തിൽ എന്നിവർ പങ്കെടുത്തു. യൂത്ത്മൂവ്മെന്റ് ഭാരവാഹികളായി അഖിൽ സുഭാഷ് (പ്രസിഡന്റ്), ആദിത്യ കിരൺ (വൈസ് പ്രസിഡന്റ്), ഭരത് കെ. ഗോപൻ (സെക്രട്ടറി), അശ്വിൻ അനിൽ (ജോയിന്റ് സെക്രട്ടറി), അജയ് ഘോഷ് (ട്രഷറർ), അക്ഷയ് ബിജു, ആദിത്യ ജയേഷ്, വിനീത് കൃഷ്ണരാജീവ്, അനന്തു ബിജു, അജു മോഹനൻ, ലിത്തുരാജ്, കിരൺ പ്രദീപ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. യൂത്ത് മൂവ്മെന്റ് രക്ഷാധികാരികളായി ഷാബു കിഴക്കേപാലക്കാട്ട്, ലിത്തുരാജ് എന്നിവരെയും തിരഞ്ഞെടുത്തു.