തങ്കമണി: എസ്.എൻ.ഡി.പി യോഗം തങ്കമണി ശാഖയിലെ വിശേഷാൽ പൊതുയോഗവും കുടുംബ സംഗമവും നവീകരിച്ച ശാഖാ ഓഫീസിന്റെ ഉദ്ഘാടനവും യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് നിർവ്വഹിച്ചു. ശാഖാ പ്രസിഡന്റ് അനിൽകുമാർ പുതുപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ ഷാജി പുലിയാമറ്റം മുഖ്യപ്രഭാഷണം നടത്തി. 'ഗുരുദേവ ദർശനം കുടുംബ ജീവിതത്തിൽ"
എന്ന വിഷയത്തെ ആസ്പദമാക്കി അപർണ സജീവ് പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി എം.കെ. സാബു സ്വാഗതവും വൈസ് പ്രസിഡന്റ് കുഞ്ഞുമോൻ നന്ദിയും പറഞ്ഞു.