biju
മലനാട് യൂണിയൻ ബാലജനയോഗം ടീച്ചേർഴ്സ് ക്യാമ്പ് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്യുന്നു

കട്ടപ്പന: എസ്.എൻ.ഡി.പി യോഗം ബാലജനയോഗം അദ്ധ്യാപകരുടെ ഏകദിന പരിശീലനക്യാമ്പ് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുദേവന്റെ വിശ്വമാനവികസന്ദേശം അടിസ്ഥാനമാക്കിയുള്ള വളർച്ചയായിരിക്കണം വിദ്യാർത്ഥികളിൽ ഉണ്ടാവേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ ഇന്ന് ഉണ്ടായികൊണ്ടിരിക്കുന്ന മൂല്യച്യുതികളെയെല്ലാം അതിജീവിക്കുന്നതിന് ശ്രീനാരായണ ഗുരുദേവസന്ദേശങ്ങൾ ഏറ്റവും വലിയ ദിവ്യൗഷധമാണ്. കുട്ടികൾ സമൂഹത്തിന്റെ മാതൃകകളായി മാറണമെന്നുംഅദ്ദേഹം പറഞ്ഞു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. 38 ശാഖകളിൽ നിന്ന് ഇരുന്നൂറിൽപരം അദ്ധ്യാപകർ ക്യാമ്പിൽ പങ്കെടുത്തു. വൈസ് പ്രസിഡന്റ് വിധു എ. സോമൻ, വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ജയമോൾ സുകു, കുമാരിസംഘം യൂണിയൻ പ്രസിഡന്റ് കെ.ബി. രേഷ്മ എന്നിവർ സംസാരിച്ചു. ഓരോ ക്ലാസിലേയും ബാലജനയോഗം കുട്ടികൾക്ക് വേണ്ടി തയാറാക്കിട്ടുള്ള പാഠാവലികൾ ഒരു വർഷത്തെ ബാലജനയോഗം പ്രവർത്തനരേഖ എന്നിവ ആസ്പദമാക്കി പച്ചടി എസ്.എൻ എൽ.പി സ്‌കൂൾ ഹെഡ്മാസ്റ്റർ ബിജു പുളിക്കലേടത്ത് ക്ലാസ് നയിച്ചു. ക്ലാസുകളുടെയും അറിവുത്സവത്തിന്റെയും പ്ലാനിംഗ്, ചർച്ച എന്നിവ ക്ലാസിൽ നടന്നു.