ഇടവെട്ടി: 31ന് ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന ഔഷധസേവയുടെ മുന്നൊരുക്കങ്ങൾ നടത്തുന്നതിനു വേണ്ടി ഭക്തജനങ്ങളുടെ വിപുലമായ പൊതുയോഗം ചേർന്നു. ഔഷധസേവയുടെ ക്രമീകരണങ്ങൾ നടത്തുന്നതിനും വോളന്റിയേഴ്സിനെ നിശ്ചയിക്കുന്നതിനുമായി നടത്തിയ പൊതുയോഗത്തിൽ ക്ഷേത്രം സഹർക്ഷാധികാരി എം.ആർ. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രത്തിൽ പുതുതായി പണികഴിപ്പിച്ച കൃഷ്ണാമൃതം ഊട്ടുപുരയുടെ ഉദ്ഘാടനം കിടങ്ങൂർ ദേവസ്വം മാനേജർ എം.ഡി. ശ്യാംകുമാർ നിർവ്വഹിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി അറയാനിക്കൽ അമ്പിളി സുജയ് മെമ്മോറിയൽ സ്‌കോളർഷിപ്പുകളും യോഗത്തിൽ വിതരണം ചെയ്തു. ഇടവെട്ടി സരസ്വതി സ്‌കൂളിന് വാഹനം വാങ്ങുന്നതിന് ഒരു ലക്ഷം രൂപയുടെ ചെക്ക് പൊതുയോഗത്തിൽ ക്ഷേത്രം ഭാരവാഹികൾ കൈമാറി. യോഗത്തിൽ ക്ഷേത്രം സെക്രട്ടറി സിജു ബി. പിള്ള സ്വാഗതവും വൈസ് പ്രസിഡന്റ് ജിനീഷ് കുമാർ നന്ദിയും പറഞ്ഞു.