തൊടുപുഴ: കാരിക്കോട് അണ്ണാമലനാഥർ മഹാദേവ ക്ഷേത്രത്തിൽ രാമായണ മാസാചരണം നടക്കും. കർക്കടകം ഒന്നായ നാളെ മുതൽ ആഗസ്റ്റ് 16 വരെ ക്ഷേത്രത്തിൽ എല്ലാ ദിവസവും രാവിലെ ആറിന് ഗണപതിഹോമം, തുടർന്ന് രാമായണ പാരായണം, വൈകിട്ട് ഏഴിന് ലളിതാസഹസ്രനാമ പാരായണം, ഭഗവത് സേവ എന്നിവ നടക്കും. 20ന് പൗർണമി ദിനത്തിൽ രാവിലെ 9.30ന് മഹാമൃത്യുജ്ഞയ ഹോമം നടക്കും. ആഗസ്റ്റ് മൂന്നിന് കറുത്തവാവ് ദിനത്തിൽ രാവിലെ 6.30ന് തിലഹനം, 11ന് കാൽ കഴകിച്ചൂട്ട്,​ അഗസ്റ്റ് 10ന് ഷഷ്ഠിപൂജ എന്നീ ചടങ്ങുകൾ നടക്കും.