പൂമാല: എസ്.എൻ.ഡി.പി യോഗം പൂമാല ശാഖയിൽ വാർഷിക പൊതുയോഗം നടത്തി. യൂണിയൻ കൺവീനർ പി.ടി. ഷിബു അദ്ധ്യക്ഷത വഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് വത്സമ്മ പ്രഭാകരൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി ഭാസ്കരൻ ജി. കൊല്ലിയിൽ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് അംഗങ്ങളായ കെ.കെ. മനോജ്, എസ്.ബി. സന്തോഷ് എന്നിവർ സംസാരിച്ചു. യോഗത്തിൽ പി.ആർ. രാജു പുതിയപറമ്പലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പൂർണ്ണ പിന്തുണ പൊതുയോഗത്തിൽ പ്രഖ്യാപിച്ചു. കമ്മിറ്റിയംഗം കെ.പി. സുനിൽ നന്ദി പറഞ്ഞു.