വണ്ണപ്പുറം: ഗുരുദർശനം പഠിക്കേണ്ടതും ജീവിതത്തിൽ പകർത്തേണ്ടതും ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിനായി വനിതാ സംഘം പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്നും എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ അഡ്മിനിസ്‌ടേറ്റീവ് കമ്മിറ്റി അംഗവും വനിതാ സംഘം സെക്രട്ടറിയുമായ സ്മിത ഉല്ലാസ് പറഞ്ഞു. വണ്ണപ്പുറം ശാഖയിലെ വനിതാ സംഘം, കുമാരി സംഘം തിരഞ്ഞെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്മിത. ശാഖാ പ്രസിഡന്റ് എം.ജി. പ്രിൻസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ശാഖാ സെക്രട്ടറി കെ.എൻ. ബാബു സ്വാഗതം ആശംസിച്ചു. യോഗത്തിൽ വൈസ് പ്രസിഡന്റ് വേണുകുമാർ, ശാഖാ കമ്മിറ്റി അംഗങ്ങളായ സി.കെ. ദിവാസ്, ജനാർദ്ദനൻ, എബിൻ മണി, യൂണിയൻ സൈബർ സേന ചെയർമാൻ സതീഷ്, വനിതാ സംഘം കമ്മിറ്റി അംഗം മൃദുല എന്നിവർ സംസാരിച്ചു. വനിതാ സംഘം ഭാരവാഹികളായി ധന്യ ടീച്ചർ (പ്രസിഡന്റ്), ജാനമ്മ (വൈസ് പ്രസിഡന്റ്), ബിന്ദു ടീച്ചർ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. കുമാരി സംഘം ഭാരവാഹികളായി ശിവരജ്ഞിനി
(പ്രസിഡന്റ്), സുവ്യ (വൈസ് പ്രസിഡന്റ്), ഗായത്രി (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.