കട്ടപ്പന :എസ്.എൻ.ഡി.പി യോഗം കട്ടപ്പന ശാഖയുടെ കീഴിൽ ഇരുപതേക്കർ മേഖലയിൽ പ്രവർത്തിക്കുന്ന ഗുരുദക്ഷിണ കുടുംബയോഗത്തിന്റെയും പ്രാർത്ഥനാ ഗ്രൂപ്പുകളുടെയും സംയുക്ത വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. യോഗത്തോടനുബന്ധിച്ച് ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് സന്തോഷ് ചാളനാട്ട്, ശാഖാ സെക്രട്ടറി പി.ഡി. ബിനു, കുടുംബയോഗം ചെയർമാൻ തങ്കച്ചൻ പുളിക്കതടത്തിൽ, പി.എം. സജീന്ദ്രൻ, എ.എം. സാബു അറക്കൽ, സി.കെ. വത്സ, ഷീബ വിജയൻ, ഷജി തങ്കച്ചൻ, ബിനു ബിജു, സുജ മുരളീധരൻ, ചന്ദ്രൻ കരിമ്പന തൊട്ടിയിൽ എന്നിവർ സംസാരിച്ചു.