പീരുമേട്: വിനോദ സഞ്ചാരകേന്ദ്രമായ പരുന്തുംപാറയിൽ ശനിയാഴ്ച രാത്രിയിൽ പുറത്ത് നിന്ന് ട്രക്കിംഗിനെത്തിയ യുവാക്കളുടെ വാഹനം മലമുകളിലേക്ക് ഓടിച്ച് കയറുമ്പോൾ തെന്നി മറിഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് ശക്തമായ മഴയും മഞ്ഞുമായിരുന്നു. വാഹനത്തിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ജീപ്പ് ഡ്രൈവർമാരുടെ സഹായത്താൽ മറിഞ്ഞ വാഹനം നിവർത്തി എടുത്ത് പോവുകയായിരുന്നു. ജില്ലാ കളക്ടർ ഓഫ് റോഡ് സവാരി നിരോധിച്ചിരിക്കുകയാണ്. ഏതാനും മാസങ്ങൾക്ക് മുമ്പും പരുന്തുംപാറയിൽ ഓഫ് റോഡ് സവാരി നടത്തിയിരുന്നു.