തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കർക്കടകമാസം പ്രമാണിച്ച് ഒരു മാസം നീണ്ടു നിൽക്കുന്ന രാമായണ പാരായണവും വിശേഷാൽ പൂജകളും ഇന്ന് മുതൽ ആരംഭിക്കും. വിശേഷാൽ അഷ്ട്രദ്രവ്യ മഹാഗണപതിഹോമവും ഭഗവതിസേവയും ഉണ്ടാകും. രാവിലെ എട്ടിന് രാമായണ പാരായണത്തിന്റെ ഉദ്ഘാടനം രക്ഷാധികാരി കെ.കെ. പുഷ്പാംഗദൻ ഭദ്രദീപം തെളിയിച്ച് നിർവ്വഹിക്കും. തുടർന്ന് പാരായണം ആരംഭിക്കും. കർക്കടകമാസം അവസാനിക്കും വരെ ചടങ്ങുകളും പൂജകളും ഉണ്ടാകും. 2024 വർഷത്തെ തിരുവുത്സവ റിപ്പോർട്ടും കണക്കും ക്ഷേത്രം ട്രസ്റ്റി എൻ.ആർ. പ്രദീപ് നമ്പൂതിരിപ്പാടിന്റെ അദ്ധ്യക്ഷതയിൽ അവതരിപ്പിച്ചു. 2025 വർഷത്തെ ഉത്സവത്തിന് ഒരു കോടി രൂപയുടെ ബഡ്ജറ്റും പൊതുയോഗംപാസാക്കി. രക്ഷാധികാരി കെ.കെ. പുഷ്പാംഗദൻ, മാനേജർ ബി. ഇന്ദിര, ഉപദേശകസമിതി അംഗങ്ങളായ കെ.ആർ. വേണു, സി.സി. കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.