കോടിക്കുളം: കൃഷിഭവന് സമീപം വണ്ടമറ്റത്ത് പ്രവർത്തിച്ചു വന്നിരുന്ന ആഴ്ച ചന്ത നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചു. കോടിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹലീമ നാസറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിന് കോടിക്കുളം കൃഷി ഓഫീസർ ആനന്ദ് വിഷ്ണു പ്രകാശ് സ്വാഗതം ആശംസിച്ചു. ആഴ്ച ചന്തയുടെ പ്രവർത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് ബാബു നിർവ്വഹിച്ചു. പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ ഷേർളി ആന്റണി, ബിന്ദു പ്രസന്നൻ, ജേർലി റോബി, പോൾസൺ മാത്യു എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് അനുമോൾ നന്ദി പറഞ്ഞു. കോടിക്കുളം പഞ്ചായത്ത് പരിധിയിൽ തന്നെ ഉത്പാദിപ്പിക്കുന്ന വിഷരഹിതമായ നാടൻ കാർഷിക ഉത്പന്നങ്ങൾ ആഴ്ച ചന്തയിൽ വിൽക്കുന്നതിനും വാങ്ങുന്നതിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.