തൊടുപുഴ: അൽ അസർ സ്‌കൂൾ ഓഫ് നഴ്സിംഗ് ഒന്നാം ബാച്ച് വിദ്യാർത്ഥി വിദ്യാർത്ഥിനികൾ, പാറ അങ്കണവാടിയിൽ പാറ സബ് സെന്ററിന്റെ സഹകരണത്തോടുകൂടി ലോക ജനസംഖ്യാദിനം ആചരിച്ചു.സ്‌കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പാൾ പ്രൊഫസർ പ്രവീണ പ്രകാശ് എം. അധ്യക്ഷത വഹിച്ചു. ഡോ. വൽസമ്മ ജോസഫ് ഉദ്ഘാടനം നിർവ്വഹിച്ചു. എട്ടാം വാർഡ് മെമ്പർ, സുനിത ഉണ്ണി, പ്രൊഫ. ബീന .എൻ, വൈസ് പ്രിൻസിപ്പാൾ സി.കെ. ലക്ഷ്മണൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പ്രിയ, അംങ്കണവാടി ടീച്ചർ വനജ , അൽഫോൻസ രാജു, ശ്രീക്കുട്ടി എസ് നഴ്സിംഗ് സ്‌കൂൾ അധ്യാപികമാർ എന്നിവർ പങ്കെടുത്തു. ഇതിനെ തുടർന്ന് വിദ്യാർത്ഥികൾ ലഘു നാടകവും ആരോഗ്യ ബോധവൽക്കരണ ക്‌ളാസ് നടത്തി.