food-fest

കരിമണ്ണൂർ : ഭക്ഷ്യമേള എന്ന് പറഞ്ഞപ്പോൾ വിദ്യർത്ഥികൾ ഇത്രയും പ്രതീക്ഷിച്ചില്ല, ഒന്നും രണ്ടുമല്ല അറുപതിനം വിഭവങ്ങൾ ഇതാ നിന്നിരിക്കുന്നു. കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ സോഷ്യൽ സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഭക്ഷ്യമേളയാണ് വിഭവസമൃദ്ധികൊണ്ട് ശ്രദ്ധേയമായത്.സാമൂഹ്യശാസ്ത്ര പാഠഭാഗവുമായി ബന്ധപ്പെടുത്തി യുപി വിഭാഗത്തിലെ അഞ്ചാം ക്ലാസിലെ കുട്ടികൾ അധ്യാപകരുടെ നേതൃത്വത്തിലാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്.60 ഓളം വ്യത്യസ്ത വിഭവങ്ങൾ കുട്ടി ഷെഫുമാർ നിരത്തിയപ്പോൾ കുട്ടികളും അദ്ധ്യാപകരുംഅതിന്റെ രുചിഏറെ ആസ്വദിച്ചു. ചടങ്ങിൽ സ്‌കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. മാത്യു എടാട്ട് അദ്ധ്യക്ഷത വഹിച്ചു. കരിമണ്ണൂർ പി.എച്ച്.സിയിലെ ഡോക്ടറും സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ഡോ. അമീറ ജമാൽ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സജി മാത്യു മുഖ്യ പ്രഭാഷണം നടത്തി. അഞ്ചാം ക്ലാസിന്റെ അദ്ധ്യാപക പ്രതിനിധി അപ്സര ഫ്രാൻസിസ് സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി ശ്രേയ മഹേഷ് നന്ദിയും പറഞ്ഞു. പരിപാടികൾക്ക് സോഷ്യൽ സയൻസ് ക്ലബ് കോർഡിനേറ്റർ ഷീന ജോസ്, സീനിയർ ടീച്ചർ ബ്ലസി ജോർജ് ,അദ്ധ്യാപകരായ സാജു ജോർജ്, സിൻസി ജോസ്, ഗ്രീനി തോമസ്, ബോബി തോമസ്, രമ്യ ജോർജ്, സരിഗ സണ്ണി എന്നിവർ നേതൃത്വം നൽകി.