തൊടുപുഴ: ജില്ലാ സഹകരണ ആശുപത്രിയിൽ ആരംഭിച്ച ആയുർവേദ വിഭാഗത്തിൽ കർക്കിടക മാസത്തിലെ ഔഷധ കഞ്ഞി വിതരണവും പ്രത്യേകമായി നടത്തേണ്ട സുഖചികിത്സകളും ചൊവ്വാഴ്ച മുതൽ ലഭ്യമാണ്.ആയുർവേദ വിഭാഗം ചീഫ് മെഡിക്കൽ ഓഫീസർ ഡോ.സി കെ ശൈലജയുടെ നേതൃത്വത്തിലാണ് ഔഷധ കഞ്ഞിയും കർക്കിടക മാസ പ്രത്യേക സുഖചികിത്സകളും നൽകുന്നത്.ആയുർവേദ സുഖ ചികിത്സ, തിരുമ്മ് ചികിത്സ, പഞ്ചകർമ്മങ്ങൾ ധാരകൾ,സ്റ്റീം ബാത്ത് എന്നിവയ്ക്കുള്ള സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.ഫോൺ:91 83040 93296.