veedu

പീരുമേട് : കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴയെ തുടർന്ന് വീട് ഇടിഞ്ഞുവീണ് അപകടം . വാളാടി എം ജി കോളനിയിൽ താമസക്കാരായ ഷണ്മുഖം രാമലക്ഷ്മി ദമ്പതികൾ താമസിച്ചിരുന്ന വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ് അപകടം ഉണ്ടായത്. പുലർച്ചെ രണ്ട് മണിയോടുകൂടി വീടിന്റെ മുൻവശത്തെ ഭിത്തി ഇടിഞ്ഞു വീഴുകയാ അങ്ങായത്.
വീട്ടിൽ ഉണ്ടായിരുന്ന കുട്ടികളും കിടപ്പ് രോഗിയും ഉൾപ്പെടെ ഏഴ് പേർ രക്ഷപ്പെട്ടു. വീടിന്റെ മുൻഭാഗത്തെ ഭിത്തി മറുവശത്തേക്ക് ഇടിഞ്ഞു വീണതാണ് വലിയ അപകടം ഒഴിവാകുവാൻ കാരണമായത്. ഇവർ 20 വർഷം പഴക്കമുള്ള വീട്ടിലാണ് ഇവർ താമസിച്ചിരുന്നത് . എസ് സി വിഭാഗത്തിൽപ്പെട്ട ഇവർക്ക് വീട്പുനർ നിർമ്മിക്കുന്നതിനായി ഒരു സഹായവും ലഭിച്ചില്ല ഇത് ജില്ലാ കളക്ടർ ഉൾപ്പെടെ യുള്ളവർക്ക് പരാതി നൽകിയതായും പറഞ്ഞു. തന്റെ ഭർത്താവ് കിടപ്പിലായിട്ട് നാല് വർഷമായെന്നും കണ്ണ് ഓപ്പറേഷൻ കഴിഞ്ഞ താനും മക്കളും കൊച്ചുമക്കളും കാലപ്പഴക്കം ചെന്ന ഈ വീട്ടിലാണ് താമസിച്ചു വരുന്ന തെന്നും രാമലക്ഷ്മി പറഞ്ഞു.