കുമളി : കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ ഈഴവ സമുദായത്തെ അവഗണിക്കുകയും ന്യൂനപക്ഷങ്ങൾക്ക് അമിതപ്രാധാന്യം നൽകുകയും ചെയ്യുന്നുവെന്ന നഗ്നസത്യം വിളിച്ചു പറഞ്ഞ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറിയെക്കതിരെ തിരിയുന്ന ശക്തികളെ നേരിടാൻ യോഗത്തിനു കഴിവുണ്ടന്നും സമുദായം ഒന്നടങ്കം അദ്ദേഹത്തിന്റെ പിന്നിലുണ്ടന്നും എസ്.എൻ.ഡി.പി. യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ പറഞ്ഞു. കുമളി ശാഖാ യോഗത്തിന്റെ 68 ാ മത് വാർഷിക പൊതുയോഗം കുമളി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു കൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .ശാഖാ പ്രസിഡന്റ് എം.ഡി. പുഷ്‌ക്കരൻ മണ്ണാറത്തറ അദ്ധ്യക്ഷനായിരുന്നു. യൂണിയൻ സെക്രട്ടറി കെ.പി. ബിനു മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് പി.കെ. രാജൻ കൗൺസിലർ പി. വി. സന്തോഷ് ,ശാഖാസെക്രട്ടറി എൻ. കെ. സജിമോൻ ബൽഗിബാബു, വനിതാ സംഘം പ്രസിഡന്റ് മീനാക്ഷി ഗോപി വൈദ്യർ സെക്രട്ടറി പ്രീതി രാജപ്പൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് പ്രശാന്ത് തുടങ്ങിയവർ പ്രസംഗിച്ചു .ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിക്കുന്ന പ്രമേയം യോഗം പാസ്സാക്കി. ഈ വർഷത്തെ ചതയ ദിനം ആഗസ്റ്റ് ഇരുപതിന് ഘോഷയാത്ര പൊതുസമ്മേളനം വിവിധ കലാപരിപാടികൾ എന്നിവയോടെ വിപുലമായി ആഘോഷിക്കാനും ശാഖായോഗത്തിന് ആഡിറ്റോറിയം പണിയാൻ സ്ഥലം വാങ്ങിക്കുവാനും വാർഷിക പൊതയോഗം തീരുമാനിച്ചു.