ഇടുക്കി: ചപ്പാത്ത് -കട്ടപ്പന റോഡിൽ ആലടി ഭാഗത്ത് പഴയ കൽകെട്ട് ഇടിഞ്ഞുപോയതിനാൽ റോഡ് അപകടാവസ്ഥയിലാണ്. ചപ്പാത്ത് കട്ടപ്പന റൂട്ടിൽ ആലടി മുതൽ പരപ്പ് വരെ ഗതാഗതം പൂർണ്ണമായി നിരോധിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഏലപ്പാറ, വാഗമൺ, പാല ,കോട്ടയം ഭാഗത്തേക്ക് യാത്ര ചെയുന്ന വാഹനങ്ങൾ പരപ്പിൽ നിന്നും വലത്തേക്ക് തിരിഞ്ഞു ഉപ്പുതറ,ചീന്തലാർ വഴിയും, കുട്ടിക്കാനം , ഏലപ്പാറ ,ചപ്പാത്ത് വഴി കട്ടപ്പനയിലേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങൾ ആലടിയിൽ നിന്ന് വലത്തേക്ക് തിരിഞ്ഞു മേരികുളത്തേക്കും പോകേണ്ടതാണ്.