തൊണ്ടിക്കുഴ: ശ്രീ അമൃതകലശ ശാസ്താ ക്ഷേത്രത്തിൽ ഇന്ന് മുതൽ ആഗസ്ത് 16 വരെ രാമായണ മാസാചാരണം നടക്കും. ഇന്ന് രാവിലെ പ്രത്യേക പൂജകൾ, വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം രാമായണ മാസാചരണത്തിന്റെ തുടക്കം. ശബരിമല അയ്യപ്പസേവാ സമാജം സ്ഥാന അദ്ധ്യക്ഷൻ സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് രാമായണ പാരായണം നടക്കും. എല്ലാ ദിവസവും വൈകിട്ട് അമൃതാലയം ഹാളിൽ 6.30 മുതൽ അരമണിക്കൂർ രാമായണ പരായണം നടക്കും. കുട്ടികൾക്കായി വിവിധ മത്സരങ്ങളും ഒരുക്കുന്നുണ്ട്. 27ന് രാവിലെ അഷ്ടദ്രവ്യമഹാഗണപതി ഹോമവും വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ഭഗവത്സേവയും നടക്കും. ആഗസ്ത് 16ന് സമ്പൂര്‍ണ്ണ രാമായണ പാരായണവും നടക്കുമെന്ന് ക്ഷേത്രം സെക്രട്ടറി സി.ടി. സുഭാഷ് അറിയിച്ചു.