sndp
എസ്.എൻ.ഡി.പി യോഗം ചുരുളി ശാഖയുടെ 50-ാമത് വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്യുന്നു

ചെറുതോണി: എസ്.എൻ.ഡി.പി യോഗം ചുരുളി ശാഖയുടെ 50-ാമത് വാർഷിക പൊതുയോഗം നടത്തി. ശാഖാ പ്രസിഡന്റ് കലേഷ് രാജുവിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി. രാജൻ മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യ നീതിക്കായി ശബ്ദമുയർത്തിയ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള കടന്നാക്രമണങ്ങളിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും ബാക്കിപത്രവും ബഡ്ജറ്റും ശാഖാ സെക്രട്ടറി എം.എൻ. ഷണ്മുഖദാസ് അവതരിപ്പിച്ചു. ശ്രീനാരായണഗുരുദേവന്റെ 170-ാമത് ജയന്തി വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചു. ക്ഷേത്രം മേൽശാന്തി എ.ആർ. പ്രമോദ് ശാന്തി അനുഗ്രഹ പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ അനീഷ് പച്ചിലാംകുന്നേൽ, മനേഷ് കുടിക്കയത്ത്, ശ്രീനാരായണ പെൻഷനേഴ്സ് ഫോറം യൂണിയൻ ചെയർമാൻ പി.കെ. മോഹൻദാസ്, വനിതാസംഘം പ്രസിഡന്റ് പുഷ്പ മോഹനൻ എന്നിവർ പ്രസംഗിച്ചു. ശാഖാ വൈസ് പ്രസിഡന്റ് കെ.എൻ. പ്രസാദ് നന്ദി പറഞ്ഞു.