ഇടുക്കി: ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കല്ലാർക്കുട്ടി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുർന്നു. മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ തീരങ്ങളിലുള്ളവർ ജാഗ്രതപാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
രാത്രിയാത്രയ്ക്ക് നിരോധനം
ജില്ലയിൽ രാത്രിയാത്രയ്ക്ക് ജില്ലാ കളക്ടർ നിരോധനമേർപ്പെടുത്തി. രാത്രി ഏഴ് മുതൽ രാവിലെ ആറ് വരെയുള്ള സമയങ്ങളിലാണ് നിയന്ത്രണം.