വണ്ണപ്പുറം : വണ്ണപ്പുറം ചീങ്കൽസിറ്റിയിലെ റേഷൻ കട തുറന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ചീങ്കൽസിറ്റി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5 ന് സായാഹ്‌നധർണ്ണ നടക്കും. 187-ാം നമ്പർ റേഷൻകടയുടെ ലൈസൻസ് റദ്ദാക്കിയിരിക്കുകയാണ്. കൂലിപ്പണിക്കാരും സാധാരണക്കാരുമായ 460 കുടുംബങ്ങളെയാണ് റേഷൻകട നിർത്തലാക്കിയതുമൂലം ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.
സായാഹ്‌നധർണ്ണ യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ് ഉദ്ഘാടനെ ചെയ്യും. ബി.ജെ.പി. ബൂത്ത് പ്രസിഡന്റ് അനീഷ്‌കുമാർ ബേബി അദ്ധ്യക്ഷത വഹിക്കും.മണ്ഡലം പ്രസിഡന്റ് എൻ.കെ. അബു ,യുവമോർച്ച സംസ്ഥാന സെക്രട്ടറി അഥീനാ ഭാരതി, ജില്ലാ പ്രസിഡന്റ് വിഷ്ണു പുതിയേടത്ത്, ടി.കെ. സനൽകുമാർ, അഡ്വ. സുരേഷ്‌കുമാർ ജി., കെ.കെ. അജിത്കുമാർ, രാജേഷ് കല്ലേപ്പിള്ളി, സുരേഷ് തട്ടുപുര എന്നിവർ സംസാരിക്കും.