കുമളി: കുമളി പഞ്ചായത്തിന്റെ ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെട്ട എസ്. സി വനിതകൾക്കുള്ള വേപ്പിൻ പിണ്ണാക്ക് വിതരണം നാളെ മുതൽ കൃഷി ഭവനിൽ നടക്കും..ലിസ്റ്റിൽ ഉൾപ്പെട്ട കർഷകർ തന്നാണ്ട് കരം അടച്ച രസീത്, റേഷൻ കാർഡിന്റെ കോപ്പി, ആധാർ കാർഡിന്റെ കോപ്പി, ജാതി സിർട്ടിഫിക്കറ്റ് (മൂന്ന് വർഷത്തിനുള്ളിൽ കിട്ടിയത് )എന്നിവയുമായി കൃഷിഭവനിൽ എത്തി പെർമിറ്റ് വാങ്ങിക്കേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.