തൊടുപുഴ: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലുള്ള വീട്ടിലൊരു ചൂടാറപ്പെട്ടി ' ഊർജ്ജ ക്യാമ്പയിന് തുടക്കം. ഊർജ്ജ ലാഭത്തിന് ഊർജ്ജ സംരക്ഷണത്തിന് ചൂടാറപ്പെട്ടി ഉപയോഗിക്കുകയെന്ന മുദ്രാവാക്യമുയർത്തിയാണ് പരിഷത്ത് ക്യാമ്പയിൻ നടത്തുന്നത്. ക്യാമ്പയിൻ ജാഥയുടെ ഉദ്ഘാടനം കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിഷാമോൾ ഷാജി പരിഷത്ത് പതാക ജാഥാ ക്യാപ്ടൻ പി.കെ. ശ്രീകുമാറിന് നൽകി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പരിഷത്ത് ജില്ലാക്കമ്മറ്റിയംഗം പി.ഡി. രവീന്ദ്രൻ വിഷയാവതരണം നടത്തി. യോഗത്തിൽ കെ.ജെ. തോമസ്, പി.എം. ഷാജി, കെ.ആർ സുഗതൻ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ടി.എൻ.മണിലാലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് മേഖല സെക്രട്ടറി കെ.പി. ഹരിദാസ് സ്വാഗതവും സി.ഡി.എസ് ചെയർപേഴ്സൺ പുഷ്പലത നന്ദിയും പറഞ്ഞു.