വെള്ളിയാമാറ്റം: കനത്ത മഴയെ തുടർന്ന് തെങ്ങു ഒടിഞ്ഞു വീണു വീട് തകർന്നു. വെള്ളിയാമറ്റം പഞ്ചായത്തിലെ കറുകപ്പള്ളിക്ക് സമീപം അരീക്കകുന്നേൽ ജോബിൻസിന്റെ വീടിന്റെ മുകളിലേയ്ക്കാണ് തെങ്ങു ഒടിഞ്ഞു വീണത്. . സ്‌ട്രോക് വന്നു തളർന്നു കിടക്കുന്ന ജോബിൻസും, ഭാര്യയും, കുഞ്ഞും വീട്ടിൽ ഉണ്ടായിരുന്നു. വീടിനു തട്ട് ഉണ്ടായിരുന്നതിനാൽ ഇവർക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാടകയ്ക്കാണ് ജോബിൻസും കുടുംബവും ഇവിടെ താമസിക്കുന്നത്.