98.4 മില്ലീമീറ്റർ
ജലനിരപ്പ് 125 അടിയിലേയ്ക്ക്
കുമളി : മുല്ലപ്പെരിയാർ അണക്കെട്ട് പ്രദേശത്ത് കനത്ത മഴ തുടരുന്നു. ഇന്നലെ രാവിലെ കണക്ക് പ്രകാരം 98.4 മില്ലീമീറ്ററും തേക്കടിയിൽ 63 മില്ലീ മീറ്ററും മഴ ചെയ്തു. ഇന്നലെ പകലും കനത്ത മഴയാണ് അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തുള്ളത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിക്കുകയാണ് ഇന്നലെ വൈകുന്നേരം സെക്കന്റിൽ 6264 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇന്നലെ വൈകുന്നേരം നാലിന് കണക്ക് പ്രകാരം 124. 10 അടിയാണ് അണകെട്ടിലെ ജലനിരപ്പ്. ഇന്ന് രാവിലെയോടെ ജനിരപ്പ് 125 അടി പിന്നിടുമെന്നാണ് തമിഴ്നാടിന്റെ കണക്ക് കൂട്ടൽ. സെക്കന്റിൽ 117 8 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതും മഴയുടെ അളവും അനുസരിച്ച് തമിഴ്നാട്ടിലേക്കുള്ള വെള്ളത്തിന്റെ അളവ് കൂട്ടും. ഇന്നലെ രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 123.3 അടിയും 15 ന് രാവിലെ121.5 അടിയുമായിരുന്നു.