കുമളി : എസ്.എൻ.ഡി. പി. യോഗത്തിന് ഇപ്പോഴത്തെ സംഘടനാരൂപം നൽകിയത് ടി. കെ. മാധവനാണന്ന് എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ പറഞ്ഞു.
കുമളി ശാഖാ യോഗത്തിലെ ടി.കെ. മാധവൻ കുടുംബയോഗ വാർഷികം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . യോഗത്തിന് കരകൾ തോറും ശാഖകളും താലൂക്കുകൾ തോറും യൂണയനുകളും സ്ഥാപിച്ചു തുടങ്ങിയത് സംഘടനാ സെക്രട്ടറിയായിരുന്ന ടി.കെ. മാധവനാണ്. കുട്ടനാട്ടിലെ പാവങ്ങളായ കർഷകത്തൊഴിലാളി കേന്ദ്രങ്ങളിൽ ഒരു മാസം കൊണ്ടു 107 ശാഖകളും അൻപതിനായിരം അംഗങ്ങളേയും ചേർത്തു കൊണ്ടു ടി.കെ. നടത്തിയ പ്രവർത്തനം ചരിത്രത്തിൽ സ്വർണ്ണ ലിപികളിൽ രേഖപ്പെടുത്തിയ സംഭവമാണന്നും അദ്ദേഹം പറഞ്ഞു. കുടുംബയോഗം ചെയർമാൻ വിജയകുമാർ അദ്ധ്യക്ഷനായിരുന്നു. ശാഖാ പ്രസിഡന്റ് എം.ഡി. പുഷ്‌ക്കരൻ മണ്ണാറത്തറ മുഖ്യപ്രഭാഷണം നടത്തി ശാഖാ സെക്രട്ടറി സജിമോൻ എൻ .കെ .വനിതാ സംഘം പ്രസിഡന്റ് മീനാക്ഷി ഗോപി വൈദ്യർ,സെക്രട്ടറി പ്രീതി രാജപ്പൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് പ്രശാന്ത് ,കുടുംബയോഗം കൺവീനർ ജയന്തി എന്നിവർ പ്രസംഗിച്ചു.