അടിമാലി: കുരിശുപാറയിൽ മണ്ണിടിഞ്ഞ് കടകൾ തകർന്നു. ആർക്കം പരിക്കില്ല. കല്ലാറിനടുത്ത് കുരിശുപാറയിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. മാത്യു കാട്ടൂരാൻ ,കാള കെട്ടിയിൽ ബിനോയി, പാലക്കുന്നേൽ ലീലാമ്മ, ചേമ്പുകാട്ടിൽ സാബു എന്നിവരുടെ കടകളാണ് തകർന്നത്.കുരിശുപാറ ഹോളിക്രോസ് പള്ളിയുടെ വക കെട്ടിടത്തിലുണ്ടായിരുന്ന നാലു കടകൾക്ക് മുകളിലേക്ക് പിൻഭാഗത്തുണ്ടായിരുന്ന ഉയരത്തിലുള്ള മൺതിട്ട ഇടിഞ്ഞു വീഴുകയായിരുന്നു.കഴിഞ്ഞ ദിവസം ഭാഗികമായി തിട്ടയിടിഞ്ഞിരുന്നു. ഉച്ച സമയമായിരുന്നതിനാൽ വ്യാപാരികൾ ഭക്ഷണത്തിനായി വീടുകളിൽ പോയിരുന്നത് ഗുണമായി.