തൊടുപുഴ: റോവാട്ടർ പമ്പുഹൗസിൽ കനത്തമഴയെത്തുടർന്ന് മീറ്റർപാനലുകൾ തകരാറിലായി കെ. എസ്. ഇ. ബി സപ്ലൈ മുടങ്ങിയതിനാൽ പമ്പിങ് താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അറ്റകുറ്റപണികളുടെ ഭാഗമായിഇന്ന് തൊടുപുഴ മുനിസിപ്പാലിറ്റി, കുമാരമംഗലം ഗ്രാമപഞ്ചായത് എന്നിവിടങ്ങളിലേക്കുള്ള ശുദ്ധജലവിതരണം പൂർണ്ണമായോ ഭാഗികമായോ തടസ്സപെടുന്നതാണ്. അറ്റകുറ്റപണികൾ പൂർത്തീകരിക്കുന്നമുറക്ക് ശുദ്ധജലവിതരണം പൂർവസ്ഥിതിയിൽ പുനസ്ഥാപിക്കും.