ഇടുക്കി: വിദ്യാർത്ഥികൾക്കിടയിൽ എച്ച് ഐ വി എയ്ഡ്സ് അവബോധം നൽകുന്നതിനായി കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി മാരത്തൺ മത്സരം സംഘടിപ്പിക്കുന്നു. ജില്ലാതല മാരത്തൺ മത്സരം 24 ന് രാവിലെ 10 ന് ജില്ലാ കലക്ടറേറ്റിന് സമീപത്തുനിന്നും ആരംഭിച്ച് മെഡിക്കൽ കോളേജ് ജംഗ്ഷനിൽ സമാപിക്കും. 17 നും 25 നും ഇടയിൽ പ്രായമുള്ള പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികൾ, പോളിടെക്നിക് കോളേജ്, ആർട്സ് & സയൻസ് കോളേജ് വിദ്യാർത്ഥികൾ, സ്‌പോർട്സ് സ്‌കൂൾ വിദ്യാർത്ഥികൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ, നഴ്സിംഗ് പാരാമെഡിക്കൽ വിദ്യാർഥികൾ തുടങ്ങിയവർക്ക് മത്സരത്തിൽ പങ്കെടുക്കാം.
ആൺ , പെൺ, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കായി പ്രത്യേക മത്സരമാണ് സംഘടിപ്പിക്കുക . മത്സരത്തിൽ ഒന്നും , രണ്ടും, മൂന്നും സ്ഥാനം നേടുന്നവർക്ക് യഥാക്രമം 5000, 3000, 2000 രൂപ വീതം ക്യാഷ് പ്രൈസും, സർട്ടിഫിക്കറ്റും ലഭിക്കും. താത്പര്യമുള്ളവർ idukkimassmedia@gmail.com എന്ന മെയിലിലേക്കോ 9400039470, 9447827854 ,9946107341 എന്നീ നമ്പരുകളിലേക്കോ വിളിച്ച് 23 നകം രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്.