തൊടുപുഴ: ഡീൻ കുര്യക്കോസ് എം.പിയുടെ മാതാവും അഡ്വ. എ.എം. കുര്യാക്കോസിന്റെ ഭാര്യയുമായ പൈങ്ങോട്ടൂർ ഏനാനിക്കൽ റോസമ്മ കുര്യാക്കോസ് (68) നിര്യാതയായി. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് 4.30ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് ശേഷം കുളപ്പുറം കാൽവരിഗിരി പള്ളി സെമിത്തേരിയിൽ. മക്കൾ: ജീൻ കുര്യാക്കോസ് (ആസ്ട്രേലിയ), അഡ്വ. ഡീൻ കുര്യാക്കോസ്, അഡ്വ. ഷീൻ കുര്യാക്കോസ്. മരുമക്കൾ: രശ്മി ജീൻ, ഡോ. നീത പോൾ, സുരമ്യ ജോൺ.