നെടുങ്കണ്ടം: ഗവ. പോളിടെക്നിക് കോളേജിൽ പുതിയ അദ്ധ്യയന വർഷത്തേക്കുള്ള കമ്പ്യൂട്ടർ എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് എന്നീ കോഴ്സുകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ 19,20 തീയതികളിൽ കോളേജിൽ വെച്ച് നടത്തും. പ്രവേശനത്തിനായി ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും /അപേക്ഷ ഓൺലൈൻ സമർപ്പിച്ചവർക്കും ആ ദിവസങ്ങളിൽ എല്ലാ അസൽ സർട്ടിഫിക്കറ്റുകളമായി രക്ഷകർത്താവിനോടൊപ്പം എത്തി പ്രവേശനം നേടാവുന്നതാണ്. ഫീസ് ഓൺലൈൻ ആയി മാത്രമേ സ്വീകരിക്കുകയുള്ളു .കൂടുതൽ വിവരങ്ങൾക്ക് ഫോൺ:04868 234082, 7902583454, 9747963544, വെബ്‌സൈറ്റ് www.polyadmission.org/let