തൊടുപുഴ: തൊടുപുഴ സ്മിതാ മെമ്മോറിയൽ ഹോസ്പിറ്റലിൽ ലോകപ്രശസ്ത കാൻസർ രോഗ വിദഗ്ദ്ധൻ പത്മശ്രീ, പത്മഭൂഷൻ ഡോ.സുരേഷ്. എച്ച്. അഡ്വാനി യുടെ സേവനം 21 മുതൽ 26 വരെ ലഭ്യമാണ്. ക്യാൻസർ രോഗലക്ഷണങ്ങൾ തിരിച്ചറിയുന്നതിനും മുൻകരുതലുകൾക്കും,സംശയനിവാരണത്തിനും ലോക പ്രശസ്തനായ ക്യാൻസർ രോഗ വിദഗ്ദ്ധനെ നേരിട്ട് കാണാവുന്നതാണ് . സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ രോഗികൾക്ക് ഈ സൗകര്യം സൗജന്യമായി പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 9496143852 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.