കട്ടപ്പന : മഴക്കാലമാകുന്നതോടെ റോഡിലെ വാഹന അപകടങ്ങൾ തുടർക്കഥയാവുകയാണ് . പലപ്പോഴും മഴയത്ത് റോഡിൽ നിന്നും വാഹനങ്ങൾ തെന്നി മാറുന്നതാണ് അപകട കാരണം. കട്ടപ്പന പാറക്കടവ് റോഡിൽ പഴയ ബ്ലോക്ക് പഞ്ചായത്ത് മന്ദിരത്തിന് സമീപമാണ് കാർ അപകടത്തിൽപ്പെട്ടത് . കട്ടപ്പനയിൽ നിന്ന് പുളിയന്മല ഭാഗത്തേക്ക് യാത്ര ചെയ്തിരുന്ന കൊച്ചറ സ്വദേശിയുടെ കാറിൽ എതിർ ദിശയിൽ വന്ന ജീപ്പ് റോഡിൽ നിന്ന് തെന്നി നീങ്ങി ഇടിച്ചു . നിയന്ത്രണം നഷ്ടമായ കാർറോഡിന്റെ വശത്തെ കലിങ്കിന്റെ കുഴിയിലേക്ക് തെന്നി നീങ്ങുകയായിരുന്നു. വാഹനം കുഴിയിലേക്ക് കൂടുതൽ നിരങി നീങ്ങാതിരുന്നതിനാൽ വലിയൊരു അപകടമാണ് ഒഴിവായത്.അപകടത്തിൽ ആർക്കും പരിക്കുകളില്ല.