കട്ടപ്പന :കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഉദ്യോഗസ്ഥർക്ക് കൂട്ടസ്ഥല മാറ്റം . ഓഫീസിൽ സംഭവിച്ച അനിഷ്ടകരമായ സംഭവങ്ങളെ സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ട്രേറ്റിലെ സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡി ഇ ഓഫീസിൽ നടത്തിയ അന്വേഷണത്തിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഗവ. സ്കൂളിലെ റിപ്പോർട്ടിൽ കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഓഫീസിലെ സൂപ്രണ്ട്, മറ്റ് ജീവനക്കാർ എന്നിവരെ അടിയന്തരമായി മാറ്റി നിയമിക്കാനും ശുപാർശയുണ്ട് . ഈ സാഹചര്യത്തിലാണ് 5 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. കഴിഞ്ഞദിവസം ഓഫീസിലെ ജൂനിയർ സൂപ്രണ്ടിനെ സ്ഥലം മാറ്റിയിരുന്നു.
ഇരട്ടയാർ ഗാന്ധിജി സർക്കാർ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികളെ അനധികൃതമായി മാനേജ്‌മെന്റ് സ്‌കൂളിലേക്ക് മാറ്റിയത് രക്ഷിതാക്കളുടെ പ്രതിഷേധത്തിനും ഓഫീസ് ഉപരോധത്തിലും കലാശിച്ചിരുന്നു. ജൂൺ പത്തിന് നടന്ന ആറാം അദ്ധ്യയന ദിവസത്തെ കണക്കെടുപ്പിന് മുന്നോടിയായാണ് ഗാന്ധിജി സ്‌ക്കൂളിലെ അഞ്ച് വിദ്യാർത്ഥികളെ അനുമതിയില്ലാതെ മാനേജ്‌മെന്റ് സ്‌കൂളിലേക്ക് മാറ്റിയത്.