തൊടുപുഴ: കേരളകൗമുദിയും തൊടുപുഴ മർച്ചന്റ്സ് അസോസിയേഷനും മലിനീകരണ നിയന്ത്രണ ബോർഡും ചേർന്ന് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിൽ സംഘടിപ്പിച്ച പരിസ്ഥിതി ബോധവത്കരണ സെമിനാർ വിദ്യാർത്ഥികളിൽ പുതിയ അവബോധമുണർത്തുന്നതായി മാറി. തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു തരണിയിൽ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ആമയിഴഞ്ചാൻ തോടിൽ മുങ്ങി മരിച്ച ജോയി പരിസ്ഥിതി മനുഷ്യജീവിതത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തുമെന്നതിന്റെ ഉദാഹരണമാണെെന്ന് അദ്ദേഹം പറഞ്ഞു. സ്കൂൾ തലത്തി​ൽ തന്നെ പരി​സ്ഥി​തി​യുടെ സന്തുലി​താവസ്ഥയെക്കുറി​ച്ച് ബോധവാന്മാരാകേണ്ടത് അനി​വാര്യമാണ്. ബോധവത്ക്കരണത്തി​ലൂടെ ലഭ്യമാകുന്ന അറി​വുകളെ പ്രാവർത്തി​കമാക്കാനും പൊതുസമൂഹത്തി​ൽ ഇത്തരം സന്ദേശങ്ങൾ പ്രചരി​പ്പി​ക്കാനും പുതുതലമുറ മുന്നി​ട്ടി​റങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. ഹെഡ്മാസ്റ്റർ ബിജോയ് മാത്യു അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി ചീഫ് സബ് എഡിറ്റർ പി.ടി. സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ പി.കെ. അനിൽകുമാർ ആശംകളർപ്പിച്ചു. മലിനീകരണ നിയന്ത്രണബോർഡ് അസി. എൻജിനിയർ ബിജോ ഫ്രാൻസിസ് ക്ലാസ് നയിച്ചു. വ്യവസായശാലകൾ നാടി​ന് ആവശ്യമാണെന്നത്പോലെ അവയി​ലൂടെ പൊതുജനങ്ങൾക്ക് ദോഷകരമാംവി​ധമുള്ള പ്രവർത്തനങ്ങൾ ഇപ്പോൾ ഒരളവ് വരെ തടയാനായി​ട്ടുണ്ട്.സ്കൂൾ പാഠ്യപദ്ധി​തി​ക്കൊപ്പം പാരി​സ്ഥി​തി​തി​ക മൂല്യങ്ങളി​ലും അറി​വ് നേടണമെന്ന് അദ്ദേഹം പറഞ്ഞു. വിവിധതരം മാലിന്യങ്ങളെക്കുറിച്ചും അവ സംസ്കരിക്കേണ്ട മാർഗ്ഗങ്ങളെക്കുറിച്ചും ബിജോഫ്രാൻസി​സ് കുട്ടികളോട് വിശദീകരിച്ചു. സ്‌കൂൾ സ്റ്റാഫ് സെക്രട്ടറി ജിബിൻ മാത്യു സ്വാഗതവും നേച്ചർ ക്ലബ് കൺവീനർ റ്റിഷ ജോസ് നന്ദിയും പറഞ്ഞു.