ഇടുക്കി​: കേരള കാർഷിക സർവ്വകലാശാലയുടെ ഇപഠന കേന്ദ്രം നടത്തിവരുന്ന 'ശീതകാല പച്ചക്കറി കൃഷി' എന്ന വിഷയത്തിലെ സൗജന്യ ഓൺലൈൻ പരിശീലന പരിപാടിയുടെ പുതിയ ബാച്ച് ഓഗസ്റ്റ് 6 ന് ആരംഭിക്കുന്നു. കേരള കാർഷിക സർവ്വകലാശാല ശാസ്ത്രജ്ഞർ കൈകാര്യം ചെയ്യുന്ന ഈ കോഴ്‌സിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഓഗസ്റ്റ് 5 നകം രജിസ്റ്റർ ചെയ്യേണ്ടതാണ്.20 ദിവസം ദൈർഘ്യമുള്ള കോഴ്‌സ് പൂർണ്ണമായും മലയാളത്തിലാണ് പരിശീലിപ്പിക്കുന്നത്. ഒമ്പത് സെഷനുകളിലായി തയ്യാറാക്കിയ കോഴ്‌സ് കെ.എ.യു. MOOC പ്ലാറ്റ്‌ഫോമിലൂടെ പഠിതാവിന്റെ സൗകര്യാർത്ഥം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിനായി കമ്പ്യൂട്ടര്രോ മൊബൈൽ ഫേണോ (സ്മാർട്ട് ഫോൺ) ഉപയോഗിക്കാം. ഫൈനൽ പരീക്ഷ പാസ്സാവുന്ന പഠിതാക്കൾക്ക് ആവശ്യമെങ്കിൽ സർട്ടിഫിക്കറ്റും നൽകുന്നതാണ്. സർട്ടിഫിക്കറ്റിന് നിശ്ചിത ഫീസ് ഈടാക്കുന്നതാണ്.www.celkau.in/MOOC എന്ന ലിങ്കിൽ ക്ലിക് ചെയ്ത് പരിശീലന കോഴ്‌സിൽ രജിസ്റ്റർ ചെയ്യാം.രജിസ്റ്റർ ചെയ്തവർക്ക് ഓഗസ്റ്റ് 6 മുതൽ 'പ്രവേശനം' എന്ന ബട്ടൺ ക്ലിക് ചെയ്ത് യുസർ ഐ ഡി യും പാസ്സ്‌വേർഡും ഉപയോഗിച്ച് ക്ലാസ്സുകളിൽ പങ്കെടുക്കാം.