വാഴത്തോപ്പ്: കോളേജ് വിദ്യാർത്ഥികൾക്കിടയിൽ എയ്ഡ്‌സ് ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി ഫ്‌ളാഷ് മോബ് മത്സരം സംഘടിപ്പിക്കുന്നു. 26ന് വാഴത്തോപ്പ് പഞ്ചായത്ത് ടൗൺഹാളിൽ വച്ചാണ് മത്സരം നടക്കുക .17 നും 25നും ഇടയിൽ പ്രായമുള്ള പോളിടെക്‌നിക് കോളേജ് വിദ്യാർത്ഥികൾ, നഴ്‌സിങ് കോളേജ് വിദ്യാർത്ഥികൾ, പ്രൊഫഷണൽ കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയ എല്ലാ കോളേജ് വിദ്യാർത്ഥികൾക്കും മത്സരത്തിൽ പങ്കെടുക്കാം .ഫ്‌ളാഷ് മോബിൽ പങ്കെടുക്കുന്ന ഒരു ടീമിൽ പരമാവധി 15 പേർ മാത്രമേ പാടുള്ളൂ. സമയം 25 മിനിറ്റ്. എച്ച്‌.ഐ.വി പകരുന്നത് എങ്ങനെ, എച്ച്‌.ഐ.വിയുമായി ബന്ധപ്പെട്ട മിഥ്യകളും തെറ്റിദ്ധാരണകളും,ഹെൽപ്പ് ലൈൻ നമ്പർ 1 0 9 7, എച്ച്‌ഐവി ആക്ട് എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ഫ്‌ളാഷ് മോബ് അവതരിപ്പിക്കേണ്ടത്.വിജയികൾക്ക് യഥാക്രമം 5000, 4500 ,4000, 3500, 3000 രൂപയും സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്. താല്പര്യമുള്ളവർ idukkimassmedia@gmail.com എന്ന മെയിലിലേക്കോ 9400039470,9447827854,9946107341 എന്നീ നമ്പരുകളിലേക്ക് വിളിച്ച് 25 നകം രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്.