തൊടുപുഴ : ജില്ലാ ആശുപത്രിയിലേക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിന് ടെണ്ടർ അപേക്ഷ നൽകാം. 30 ന് വൈകിട്ട് 3 വരെ ടെണ്ടർ ഫോമുകൾ ലഭിക്കും. 31 ന് 11 വരെ അപേക്ഷകൾ സ്വീകരിക്കുന്നതും തുടർന്ന് ഉച്ചക്ക് 2.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്.

യു.എസ്.ജി, സി റ്റി, എം.ആർ.ഐ എന്നീ സ്‌കാനിംഗുകൾ ലഭ്യമാക്കുന്നതിന് 29 ന് വൈകിട്ട് 3 മണി വരെ ഫോമുകൾ ലഭിക്കും. 30 ന് 11 വരെ അപേക്ഷകൾ സ്വീകരിക്കുന്നതും തുടർന്ന് ഉച്ചക്ക് 2.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്.

ലാബ് ടെസ്റ്റുകൾ ചെയ്ത് നൽകുന്നതിന് 29 ന് വൈകിട്ട് 3 മണി വരെ ടെണ്ടർ ഫോമുകൾ ലഭിക്കും. 30 ന് 11 മണി വരെ അപേക്ഷകൾ സ്വീകരിക്കുന്നതും ഉച്ചക്ക് 2.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്.

പ്രൈമറി പാലിയേറ്റീവിന് ഹോംകെയർ സെക്കൻഡ് യൂണിറ്റിന്‌സീ ഏഴ് സീറ്റ് വാഹനം ലഭ്യമാക്കുന്നതിന് 31 ന് വൈകിട്ട് 3 മണി വരെ ടെണ്ടർ ഫോമുകൾ ലഭിക്കും. ആഗസ്റ്റ് 1 ന് 12 വരെ അപേക്ഷകൾ സ്വീകരിക്കുന്നതും തുടർന്ന് ഉച്ചക്ക് 2.30 ന് തുറന്ന് പരിശോധിക്കുന്നതുമാണ്. ഫോൺ​.04862 222630