ഇടുക്കി :കേരളത്തിലെപൊതു രാഷ്ട്രീയ മണ്ഡലത്തിലെ മറ്റാർക്കും പകരക്കാരനെ കണ്ടെത്താൻ കഴിയാത്ത നേതാവാണ് ഉമ്മൻചാണ്ടിയെന്ന് കെ. പി. സി. സി. നിർവഹക സമിതി അംഗം എ. പി. ഉസ്മാൻ പറഞ്ഞു. കണ്ണൂർ വിമാനത്താവളം, മെട്രോ റെയിൽ, വിഴിഞ്ഞം തുറമുഖത്തിൽ ഉൾപ്പെടെ നടന്ന പരിപാടികളിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ക്ഷണിക്കാതിരുന്നതും അനുസ്മരിക്കാതിരുന്നതും മുഖ്യമന്ത്രി പിണറായി വിജയന്റെ അല്പത്വം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മരിയാപുരം മണ്ഡലം കമ്മറ്റി ഇടുക്കിയിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പ്രസിഡന്റ് ജോബിമത്തായി, അനീഷ് ജോർജ്, തങ്കച്ചൻ വെമ്പേനി, അപ്പച്ചൻ വെങ്ങാക്കൽ, ബേബി പലതുംകൾ, എം. വി. സെബാസ്റ്റ്യൻ, ലിജോ കുഴിഞ്ഞാലിൽ, എസ് ശ്രീലാൽ, സാബു വെങ്കിട്ടക്കൽ, നിർമല ലാലച്ചൻ, റെജി ചിറ്റാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.
രാജാക്കാട്:മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം അനുസ്മരണം കോൺഗ്രസ് രാജാക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. മണ്ഡലം പ്രസിഡന്റ് ജോഷി കന്യാക്കുഴിയിൽ അദ്ധ്യക്ഷത വഹിച്ചു .കെ പി സി സി മെമ്പർ ബാലൻപിള്ള ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് എം.പി ജോസ് മുഖ്യപ്രഭാഷണം നടത്തി ഡി സി സി മെമ്പർ കെ.പി ഗോപിദാസ്,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിനി മൂലങ്കുഴി,ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ മനോജ്,പെൻഷൻ യുണിയൻ സെക്രട്ടറി ഓമന ബാബുലാൽ,ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ സെക്രട്ടറി അജി കാട്ടുമന, പഞ്ചായത്ത് മെമ്പർമാരായ റ്റി.കെ സുജിത്,മിനി ബേബി,പുഷ്പലത സോമൻഎന്നിവർ പ്രസംഗിച്ചു.ബിജു പുത്തൻപുരക്കൽ സ്വാഗതവും സാജു പഴപ്ലാക്കൽ നന്ദിയും പറഞ്ഞു.