ഉടുമ്പന്നൂർ: കാരുണ്യം കുടുംബ സുരക്ഷ നിധി അഞ്ചാംഘട്ട വിതരണം ഉടുമ്പന്നൂർ യൂണിറ്റിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളി നിർവ്വഹിച്ചു. വെൽഫെയർ ഫണ്ട് ചെയർമാൻ സിബി കൊല്ലംകുടി, ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പിൽ, വർക്കിംഗ് പ്രസിഡന്റ് കെ.ആർ. വിനോദ്, ജില്ലാ ട്രഷറർ ആർ. രമേശ്, കോ- ഓർഡിനേറ്റർ സിബി കൊച്ചുവള്ളാട്ട്, ഇളംദേശം ബ്ലോക്ക് പ്രസിഡന്റ്, തങ്കച്ചൻ കോട്ടയ്ക്കകത്ത്, തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് എൻ.പി. ചാക്കോ, വർക്കിംഗ് പ്രസിഡന്റ് സാലി എസ്. മുഹമ്മദ്, വഴിത്തല യൂണിറ്റ് പ്രസിഡന്റ് തോമസ്, പെരിങ്ങാശ്ശേരി യൂണിറ്റ് പ്രസിഡന്റ് അബ്ദുൽസലാം സജി, കരിമണ്ണൂർ യൂണിറ്റ് ജനറൽ സെക്രട്ടറി ആലക്കോട് യൂണിറ്റ് പ്രസിഡന്റായ യൂണിറ്റുകളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു. ഉടുമ്പന്നൂർ യൂണിറ്റ് പ്രസിഡന്റ് അശ്വതി മധു സ്വാഗതം ആശംസിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി കെ.ആർ. സാജു നന്ദി പറഞ്ഞു.