തൊടുപുഴ: കനത്ത കാറ്റിലും മഴയിലും തൊടുപുഴ നഗരസഭ പാർക്കിലെ വൻമരങ്ങൾ കടപുഴകി വീണു. മരം കടപുഴകി വീണ സമയം കുട്ടികളടക്കം ആരും സമീപത്തില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. മരംവീണ് ഇരിപ്പടം തകർന്നിട്ടുണ്ട്. ആഴത്തിൽ വേരിറങ്ങാത്ത പാഴ് മരങ്ങളാണ് പാർക്കിനുള്ളിൽ നിൽക്കുന്നതിലേറെയും. ചെറിയൊരു കാറ്റ് വീശിയിൽ തന്നെ ഇവ നിലംപതിക്കാൻ സാദ്ധ്യതയുണ്ട്. കുട്ടികളും കുടുംബവുമടക്കം ദിവസേന നിരവധി പേരാണ് പാർക്കിലെത്താറുള്ളത്.