പീരുമേട്. : കൊട്ടാരക്കര -ദിണ്ടുഗൽ ദേശീയപാതയിൽ പെരുവന്താനം അമലഗിരിയിയികാർ മറിഞ്ഞ് അപകടം .റോഡിൽ കാർ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിയുകയായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം ഉണ്ടായത്. . അപകടത്തിൽപ്പെട്ട കാറിൽ പാലാ സ്വദേശികളായനാല് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവർ തമിഴ്‌നാട്ടിൽ പോയി തിരികെ വീട്ടിലേക്ക് മടങ്ങി വരുന്നതിനിടയിലാണ് അപകടം ഉണ്ടായത് .ഇവർ നിസ്സാര പരിക്കുകളുടെ രക്ഷപ്പെട്ടു. സംഭവ സമയം ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തി.