പെരുവന്താനം: പഞ്ചായത്തിലെ അളവ് തൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവയ്പ്പും 24ന് രാവിലെ 10 മുതൽ ഒന്ന് വരെ പെരുവന്താനം പഞ്ചായത്ത് ഹാളിൽ നടത്തും. മുൻ വർഷത്തെ അസൽ സർട്ടിഫിക്കറ്റ്, സ്വന്തം മേൽവിലാസം, ഫോൺ നമ്പർ എന്നിവ എഴുതിയ, 5 രൂപയുടെ തപാൽ സ്റ്റാമ്പ് പതിച്ച രണ്ട് കവറുകൾ എന്നിവ സഹിതം ഹാജരായി അളവ് തൂക്ക ഉപകരണങ്ങൾ മുദ്ര ചെയ്യാം.