പീരുമേട്:പീരുമേട് പഞ്ചായത്ത് ബഹുജനങ്ങൾ നൽകുന്ന അപേക്ഷകളിൽ അപേക്ഷിച്ചു, തരുമാറാകണം, എന്നിങ്ങനെയുള്ള വാക്കുകൾ പഞ്ചായത്ത് വേണ്ടെന്നു വച്ചു. പകരം 'ആവശ്യപ്രകാരം', 'ആഗ്രഹിക്കുന്നു', 'ആവശ്യമുള്ള' എന്നീ മൂന്ന് വാക്കുകൾ ഉപയോഗിച്ചാൽ മതിയെന്നും ഇതിന് ശേഷം ആവശ്യക്കാരന്റെ പേര് എഴുതണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആർ.ദിനേശൻ പറഞ്ഞു.
ചരിത്രപരമായ തീരുമാനവുമായാണ് പീരുമേട് പഞ്ചായത്ത് രംഗത്ത് വന്നിരിക്കുന്നത്
ജനാധിപത്യ കേരളത്തിൽ ജനങ്ങൾ അവർതെരഞ്ഞെടുത്ത ആളുകളോട് അഭ്യർത്ഥിക്കുക അപേക്ഷിക്കുക എന്ന രീതി ശരിയല്ല എന്ന കാഴ്ചപ്പാടാണ് പീരുമേട് പഞ്ചായത്തിനെ ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിച്ചത് .
ആളുകൾ ഫോറം പൂരിപ്പിച്ചുനൽകുന്നത് വിവിധ ആവ ശ്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ, മറ്റ് രേഖകൾ എന്നിവ ലഭ്യമാകാനാണ്. ഇത് നൽകേണ്ടത് സ്ഥാപനത്തിന്റെ കട മയുമാണ്. അതിനാൽ അപേക്ഷയുടെ സ്വരം ആവശ്യമില്ലെ ന്നും പഞ്ചായത്ത് പ്രസിഡന്റ് ആർ. ദിനേശൻ പറഞ്ഞു.