രാജാക്കാട് : കനത്ത മഴയിലും കാറ്റിലും വീടിനു മുകളിലേക്ക് പ്ലാവിന്റെ ശിഖിരം ഒടിഞ്ഞു വീണ് ആസ്ബറ്റോസ് ഷീറ്റ് കൊണ്ട് മേഞ്ഞിരുന്ന വീടിന്റെ മേൽക്കുര ഭാഗികമായി തകർന്നു.രാജാക്കാട് കലുങ്കു സിറ്റി മുത്തൻകുഴിയിൽ എം.എൻ മുരളിയുടെ വീടിന്റെ മുൻഭാഗമാണ് തകർന്നത്. മരം ഒടിഞ്ഞ് മേൽകൂരയിലേക്ക് പതിക്കമ്പോൾ മുരളിയും ഭാര്യ ബിന്ദുവും ഇവരുടെ മാതാപിതാക്കളും വീടിന് അകത്തെ മുറിയിൽഉണ്ടായിരുന്നു.എന്നാൽ ആർക്കും പരിക്കില്ല. .കാലവർഷക്കെടുതിയിൽ സഹായം നൽകണമെന്ന് അഭ്യർഥിച്ച് മുരളിയും കുടുംബവും പഞ്ചായത്തിലും, വില്ലേജിലും അപേക്ഷ നൽകി.